Saturday, March 7, 2015

India's Daughter

ഓരോ ഇരുപതുമിനിട്ടിലും ഒരുസ്ത്രീബലാസംഗത്തിനിരയാകുന്ന ഇന്ത്യയില്‍എന്തുകൊണ്ട് ഇന്ത്യാസ് ഡാട്ടര്‍ എന്ന ഡോകുമെന്ററി കണ്ടുകൂടാ..? പതിനായിരക്കണക്കിനു ബാലാസംഗകേസുകള്‍ ഇവിടെ വിചാരണകാത്തുകിടക്കുന്നു ഇരുന്നൂറിലേറെ കേന്ദ്രജനപ്രതിനിധികള്‍ഇത്തരംകേസുകളില്‍ ഉള്പെട്ടിരിക്കന്നു..ഇവിടുത്തെജനങ്ങള്‍ അറിയട്ടെ ബാലാസംഗങ്ങളുടെ ഉത്ഭവകേന്ദ്രങ്ങള്‍, ശിക്ഷിക്കപ്പെടെണ്ടവര്‍ എങ്ങനെജീവിക്കുന്നെന്നും എങ്ങനെ ചിന്തിക്കുന്നെന്നും..ഇവിടെ ഗോമാംസംവില്‍ക്കുന്നതാണോ യദാര്‍ത്ഥപ്രശ്നം..? ലോകത്തില്‍ ഏറ്റവുംകൂടുതല്‍ സ്ത്രീകള്‍അടിമവേല ചെയ്യുന്ന മഹാരാഷ്ട്രയിലെവേശ്യാലയങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍തയ്യാറാകുമോ? സുനിതാകൃഷ്ണന്ന്റെയുടുബ് വീഡിയോയും ഇന്ത്യാസ് ഡാട്ടറും നമുക്ക് കാണിച്ചുതരുന്നത് ഇന്ത്യയിലെപുരുഷന്മാര്‍ എങ്ങനെയാണ്സ്ത്രീകളോട്ഇടപെടുന്നത് എന്നാണ്..വസ്ത്രധാരണരീതികള്‍സ്ത്രീകളെപഠിപ്പിച്ചതും പുരുഷന്മാരാണ്...ഇന്ത്യാമഹാരാജ്യത്തിലെനല്ലവരായ സ്ത്രീകള്‍നല്ലത് ധരിക്കുവാന്‍ തയ്യാറാകട്ടെ..ഇവിടെനിങ്ങള്‍ ഒട്ടും സുരക്ഷിതരല്ല...നിങ്ങള്‍ എന്ത് ധരിക്കനമെന്നും, എങ്ങനെ നടക്കണമെന്നും മുകേഷ് സിംഗന്മാര്‍ക്ക് പറയാന്‍ അധികാരമില്ലെങ്കിലും നിങ്ങളുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരുനാടല്ല ഇതെന്ന് നിങ്ങള്‍ മനസ്സിലാകുന്നത്‌ നല്ലതായിരിക്കും..